( 23 Sep, 2015) ചരിത്ര പരിപാടി - 6 Published By : upscgk.com ചരിത്രസംഭവങ്ങള്‍ 1413 - ഹെന്രി അഞ്ചാമന് ഇംഗ്ലണ്ടിലെ രാജാവായി. 1844 - ബഹായി കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവര്‍ഷത്തെ ആദ്യ ദിവസം. 1857 - ജപ്പാനിലെ ടോക്യോയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം. 1871 - ഒട്ടോ വോന്‍ ബിസ്മാര്‍ക്ക് ജര്‍മ്മന്‍ ചാന്സ്ലര് ആയി നിയമിതനായി. 1940 - പോള്‍ റെയ്നോഡ് ഫ്രഞ്ചുപ്രധാനമന്ത്രിയായി. 1990 - 75 വര്‍ഷം നീണ്ട ദക്ഷിണാഫ്രിക്കന്‍ ഭരണത്തില്‍ നിന്ന് നമീബിയ സ്വതന്ത്രമായി. ചരിത്രസംഭവങ്ങള്‍ 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു. 1888 - ഫുട്ബോള്‍ ലീഗ് സ്ഥാപിതമായി. 1945 - അറബ് ലീഗ് സ്ഥാപിതമായി. 1993 - ഇന്റല്‍ കോര്പ്പറേഷന് ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി. 1995 - 438 ദിവസം ശൂന്യാകാശത്തില്‍ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി. 1996 - ഗൊരാന്‍ പെര്‍സ്സണ്‍ സ്വീഡന്റെ പ്രധാനമന്ത്രിയായി. 1997 - ഹാലി-ബോപ് എന്ന വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി. 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പില്‍ വച്ച് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചു. മറ്റു പ്രത്യേകതകള്‍ ലോക ജലദിനം ചരിത്രസംഭവങ്ങള്‍ 1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചു. 1931 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന് സൈന്യം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആന്‍ഡമാന്‍ ദ്വീപുകള്‍ പിടിച്ചടക്കി. 1956 - പാക്കിസ്ഥാന് ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി. 2001 - റഷ്യന്‍ ശൂന്യാകാശകേന്ദ്രമായിരുന്ന മിര്‍ നശിപ്പിച്ചു. ജന്മദിനങ്ങള് 1916 - സി.പി.ഐ.(എം) നേതാവായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ചരിത്രസംഭവങ്ങള്‍ 1837 - കാനഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം അനുവദിച്ചു. 1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബര്‍ട്ട് കൊച്ച് പ്രസ്താവിച്ചു. 1923 - ഗ്രീസ് റിപ്പബ്ലിക്കായി. 1972 - ഉത്തര അയര്‍ലന്റില്‍ യു.കെ. നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തി. മറ്റു പ്രത്യേകതകള്‍ ലോകക്ഷയരോഗ ദിനം ചരിത്രസംഭവങ്ങള്‍ ചരിത്രസംഭവങ്ങള്‍ 1552 - ഗുരു അമര്‍ദാസ് മൂന്നാം സിഖ് ഗുരുവായി. 1953 - ജോനസ് സാല്‍ക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു. 1971 - കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് എന്ന പേരില്‍ പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു ജന്മദിനങ്ങള് 1973 - ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജ് ചരിത്രസംഭവങ്ങള്‍ 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മല്‍സരം ഇംഗ്ലണ്ടും സ്കോട്ലന്റും തമ്മില്‍ എഡിന്‍ബറോയിലെ റൈബേണ്‍ എന്ന സ്ഥലത്തു നടന്നു 1918 - മോള്‍ഡോവയും ബെസറേബ്യയും റുമേനിയയില്‍ ചേര്‍ന്നു 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി 1968 - യൂറി ഗഗാറിന് വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു 1970 - കോണ്‍കോര്‍ഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി ചരിത്രസംഭവങ്ങള്‍ 1910 - ഹെന്റി ഫേബര്‍ ആദ്യത്തെ ജലത്തില്‍ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി 1913 - ഗ്വാട്ടിമാല ബ്യൂണ്‍സ് ഐരിസ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചു 1930 - തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുള്‍, അങ്കാറ എന്നാക്കി മാറ്റി. ചരമവാര്‍ഷികങ്ങള്‍ 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിര്‍ജീനിയ വൂള്‍ഫിന്റെ ചരമദിനം ചരിത്രസംഭവങ്ങള്‍ 1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിര്‍ത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോര്‍ക്ക് പാസാക്കി. 1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി. 1849 - പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. 1857 - ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ ആരംഭം - മംഗല്‍ പാണ്ഡേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. 1973 - വിയറ്റ്നാം യുദ്ധം: അവസാന അമേരിക്കന്‍ സൈനികനും തെക്കന്‍ വിയറ്റ്നാം വിട്ടു പോയി. 1974 - നാസയുടെ മറൈനെര്‍ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി. 1973 നവംബര്‍ 3-നാണ് ഇത് വിക്ഷേപിച്ചത്. 1993 - എഡോവാര്‍ഡ് ബല്ലഡര്‍, ഫ്രഞ്ചുപ്രധാനമന്ത്രിയായി. 2004 - ബള്‍ഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങള്‍ നാറ്റോ അംഗരാജ്യങ്ങളായി. 2004 - മദ്യശാലകളും ഭക്ഷണശാലകളും അടക്കമുള്ള എല്ലാ തൊഴിത്സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി അയര്‍ലന്റ് മാറി. ചരിത്രസംഭവങ്ങള്‍ 240 ബി.സി - ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതില്‍ ആദ്യത്തെ സൗരപ്രദക്ഷിണം 1842 - ഡോക്ടര്‍ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തേഷ്യ ഉപയോഗിച്ചു 1858 - ഹൈമന് ലിപ്മാന്‍ ഇറേസര്‍ പിടിപ്പിച്ച പെന്സിലിനു പേറ്റന്റ് എടുത്തു 1951 - റെമിങ്ടണ്‍ റാന്‍ഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറൊയ്ക്ക് നല്കി. 1997 - യുണൈറ്റഡ് കിങ്ഡത്തില്‍ ചാനല്‍ ഫൈവ് പ്രവര്‍ത്തനമാരംഭിച്ചു. ചരമവാര്‍ഷികങ്ങള്‍ 2005 - ഒ.വി.വിജയന്റെ ചരമദിനം 1866 - സ്പാനിഷ് നാവികര്‍, ചിലിയിലെ വാല്പരൈസോ തുറമുഖത്ത് ബോംബിട്ടു. 1889 - ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം ഉല്‍ഘാടനം ചെയ്തു. 1917 - വെസ്റ്റ് ഇന്‍ഡീസിലെ വെര്‍ജിന്‍ ദ്വീപ്, ഡെന്മാര്ക്കില് നിന്നും അമേരിക്ക 25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി. 1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകര്‍ന്നു. 2000 പേരോളം കൊല്ലപ്പെട്ടു. 1946 - ഗ്രീസില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്. 1959 - പതിനാലാമത് ദലൈലാമ, ടെന്സിന് ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി. 1966 - ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10 സോവ്യറ്റ് യൂണിയന് വിക്ഷേപിച്ചു. 1979 - മാള്‍ട്ടാദ്വീപില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാള്‍ട്ടാ സ്വാതന്ത്ര്യദിനം. 1994 - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ ആസ്ത്രെലപ്പിക്കസ് അഫാറെന്‍സിസ്-ന്റെ തലയോട് കണ്ടെത്തിയതായി നാച്വര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തു. 1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെ നിര്‍മ്മിതിക്ക് വഴിതെളിച്ചു. ജന്മദിനങ്ങള് 1596 - ആധുനിക തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകന്‍ റെനെ ദെക്കാര്‍ത്തെ ചരമവാര്‍ഷികങ്ങള്‍ 2008 - മലയാളകവി കടമ്മനിട്ട രാമകൃഷ്ണന് 2008 - നാടകാചാര്യന് കെ.ടി മുഹമ്മദ്